തിരുവനന്തപുരം: കോവിഡ്-19 ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവും അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തില്‍ 88 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഓറഞ്ച്, ഗ്രീന്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും കര്‍ശന നിയന്ത്രണം ഉണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് കേരളം ഉത്തരവിറക്കിയിരിക്കുന്നതെന്നുചീഫ് സെക്രട്ടറി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിവിധ പാസുകളുമായി ആളുകള്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. എന്നാല്‍, ഗര്‍ഭിണികള്‍, ചികിത്സയ്ക്കായെത്തുന്നവര്‍, ബന്ധുക്കളുടെ മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ എന്നിവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കും. മെഡിക്കല്‍ എമര്‍ജന്‍സി കേസുകള്‍ക്ക് അന്തര്‍ജില്ലാ യാത്രാനുമതിയും നല്‍കും.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അയല്‍ ജില്ലകളിലേക്കു യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയില്‍നിന്നു ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും യാത്രാനുമതി. ഇവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാം. ഡ്യൂട്ടിയിലില്ലാത്തവര്‍ ഈ ആനുകൂല്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. ഒരു ജില്ലയിലും ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല.

ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച്‌ പ്രഭാത/ സായാഹ്‌ന നടത്തം അനുവദിക്കും. സംഘം ചേര്‍ന്നു നടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്നു പ്രാബല്യത്തില്‍ വരുന്ന ഇളവുകള്‍ക്കു പുറമേ ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍.

* വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു ഇരു ജില്ലകളിലും നാളെ മുതല്‍ ഒറ്റ, ഇരട്ട അക്ക നിബന്ധനയുണ്ടാകില്ല. യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. സ്വകാര്യ വാഹനങ്ങളില്‍ ്രൈഡവര്‍ക്കു പുറമെ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്കും പതിനഞ്ചു വയസില്‍ താഴെയുള്ള ഒരാള്‍ക്കും യാത്ര ചെയ്യാം. ഓട്ടോറിക്ഷകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ സര്‍വീസ് നടത്താം, പരമാവധി രണ്ടു യാത്രക്കാര്‍ മാത്രം. ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല.

* സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ ജില്ലകളിലെത്തുമ്ബോള്‍ 14 ദിവസം ക്വാറൈന്റനില്‍ കഴിയണം. ഇതര ജില്ലകളില്‍നിന്നുള്ളവര്‍ ഇവിടെ താമസിച്ചു ജോലി ചെയ്യണം.

* ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാവിലെ എട്ടു മുതല്‍ െവെകിട്ട് ഏഴു വരെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ സൗകര്യം. െവെകിട്ട് ഏഴു മുതല്‍ എട്ടുവരെ പാഴ്‌സല്‍ സര്‍വീസിന് അനുമതി.

* വസ്ത്ര വ്യാപാരശാലകള്‍ രാവിലെ ഒന്‍പതു മുതല്‍ െവെകിട്ട് ആറു വരെയും സ്വര്‍ണക്കടകള്‍ ഒമ്ബതു മുതല്‍ അഞ്ചു വരെയും പ്രവര്‍ത്തിക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ െവെകിട്ട് ആറു വരെ പ്രവര്‍ത്തിക്കാം. ഫാക്ടറികള്‍, വ്യവസായ യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കാം.

* വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, പരിശീലന കേന്ദ്രങ്ങള്‍ മുതലായവയ്ക്കു വിലക്ക് തുടരും. വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള മറ്റു താമസകേന്ദ്രങ്ങള്‍ക്കു പ്രവര്‍ത്തിക്കാം. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് 20 പേരില്‍ അധികമാകരുത്. എത്തുന്നവര്‍ സാമൂഹിക അകലം ഉറപ്പാക്കണം.

* ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ പാടില്ല. മതപരമായ കൂടിച്ചേരലുകള്‍ക്ക് നിരോധനം തുടരും. സിനിമാ തിയേറ്ററുകള്‍, മാളുകള്‍, ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലസുകള്‍, നീന്തല്‍ കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ മുതലയാവ തുറക്കാന്‍ പാടില്ല.