അമേരിക്കയില്‍ കൊറോണ പരിശോധനകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാദം.മറ്റ് രാജ്യങ്ങളില്‍ നടക്കുന്നതിനേക്കാള്‍ കൊറോണ പരിശോധനകള്‍ അമേരിക്കയില്‍ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

അമേരിക്കയില്‍ ഇതുവരെ 4.18 മില്യണ്‍ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പരിശോധനക്ക് ഉപയോഗിക്കുന്ന സ്വാബുമായാണ് അദ്ദേഹം പത്രസമ്മേളനത്തിനെത്തിയത്. ആയിരക്കണക്കിന് സ്വാബുകള്‍ക്ക് കൂടി അമേരിക്ക ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും അത് കൂടി എത്തിയാല്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

വെന്റിലേറ്ററുകളുടെ കാര്യത്തില്‍ അമേരിക്ക ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നും നിലവില്‍ ആവശ്യത്തിന് വെന്റിലേറ്ററുകള്‍ രാജ്യത്തുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും കുറവുണ്ടാകുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.