ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം നിരവധി വിവാഹങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി നല്‍കിയിരിക്കുകയാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ. ന്യൂയോര്‍ക്ക് സംസ്ഥാനത്തുള്ളവര്‍ക്കാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വിവാഹം നടത്താനുള്ള അനുമതി.
മുന്‍കൂട്ടി വിവാഹത്തിന് അനുമതി നേടിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇനി വിവാഹം നടത്താം. ഇത്തരം വിര്‍ച്വല്‍ വിവാഹങ്ങള്‍ക്ക് ലൈസന്‍സും നല്‍കും. വിവാഹം കഴിക്കാനിരിക്കുന്നവര്‍ക്ക് ഇനി യാതൊരു ഒഴിവുകഴിവും പറയാനാകില്ലെന്നും ഗവര്‍ണര്‍ പറയുന്നു. ഒരേ സമയം നിരവധി പേര്‍ക്ക് വീഡിയോ മീറ്റിംഗ് സാധ്യമാകുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ‘സൂം’ വഴിയാണ് വിവാഹം നടക്കുന്നത്.
യുഎസില്‍ കോവിഡ് ഏറ്റവുമധികം വ്യാപിച്ച ന്യൂയോര്‍ക്കില്‍ ലോക്ഡൗണ്‍ മേയ് 15 വരെ നീട്ടിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്കുള്ള ഗവര്‍ണറുടെ അനുമതി.