ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ രാ​ജ്യ​ത്തെ സൈ​ന്യം സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ക​ഴി​ഞ്ഞ കു​റ​ച്ചു ദ​ശ​ക​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ അ​ദൃ​ശ്യ​യു​ദ്ധ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ മേ​ഖ​ല​ക​ളെ​യും യോ​ജി​പ്പി​ച്ച്‌ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​തി​നെ നേ​രി​ടു​ന്ന​ത്. മൂ​ന്നു സേ​നാ വി​ഭാ​ഗ​ങ്ങ​ളെ​യും അ​വ​യു​ടെ വൈ​റ​സ് ബാ​ധ​യി​ല്‍​നി​ന്ന് സം​ര​ക്ഷി​ച്ചു നി​ര്‍​ത്താ​ന്‍ കൃ​ത്യ​മാ​യ സം​വി​ധാ​നം രാ​ജ്യം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു.