തിരുവനന്തപുരം : സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. ഇന്നുമുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. കോവിഡ് റെഡ് സോണില്‍പ്പെടാത്ത ജില്ലകളില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം വൈകീട്ട് വരെ നീട്ടി. ഇതനുസരിച്ച്‌ ഈ ജില്ലകളില്‍ ബാങ്കുകള്‍ രാവിലെ 10 മുതല്‍ നാലു മണി വരെ പ്രവര്‍ത്തിക്കുന്നതാണ്.

അതേസമയം റെഡ്‌സോണില്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും പ്രവര്‍ത്തിക്കുക. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാങ്കുകള്‍ ഈ സമയക്രമം അനുസരിച്ചാകും പ്രവര്‍ത്തിക്കുക എന്ന് ഉത്തരവ് വ്യക്തമാക്കുന്നു.