അബുദാബി: കൊവിഡ് സംബന്ധിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്തുമെന്ന് യുഎഇ.ഇത്തരം നിയമലംഘനത്തിന് ഇരുപതിനായിരം ദിര്‍ഹം പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കുകയാണ് യു.എ.ഇ. ശനിയാഴ്ച ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. ആരോഗ്യ മന്ത്രാലയത്തിന്റെയോ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതരുടെയോ അംഗീകാരമില്ലാത്ത മെഡിക്കല്‍ വിവരങ്ങള്‍ വ്യക്തികള്‍ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലഎന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കൊവിഡ് ബാധിച്ച്‌ 41 പേരാണ് യുഎഇയില്‍ മരിച്ചത്. 6781 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗവിമുക്തി നേടിയവരുടെ എണ്ണം 1286 ലെത്തി.