ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി നാരായണ ബാബു (49) ആണ് മരിച്ചത്. വള്ളികുന്നം കാഞ്ഞിരത്തിന്‍മൂട് ജംഗ്ഷന് സമീപമുള്ള കിടപ്പുമുറിയില്‍ നാരായണ ബാബുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാനായി ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തില്‍ ഇദ്ദേഹം എത്തിയതായി നാട്ടുകാര്‍ പറയുന്നു. ദേഹത്ത് മുറിവ് ഉണ്ടെന്ന് പ്രാഥമിക നിരീക്ഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

 

കാഞ്ഞിരത്തിന്‍മൂട് ജംഗ്ഷന് സമീപമുള്ള മില്ലില്‍ ഒന്നര മാസം മുന്‍പാണ് നാരായണ ബാബു ജോലിക്കെത്തിയത്. പത്ത് വര്‍ഷത്തോളമായി വള്ളികുന്നത്ത് വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു.