ഭോപ്പാല്‍: മധ്യപ്രദേശില്‍ 12 ദിവസം മാത്രം പ്രായമുള്ള കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജനനസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയില്‍ നിന്നാണ് കുട്ടിക്ക് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭോപ്പാലിലെ സുല്‍ത്താനിയ ആശുപത്രിയില്‍ ജനിച്ച കുട്ടിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കുഞ്ഞിന്റെ അമ്മയുടെ പരിശോധന ഫലവും പോസറ്റീവാണെന്ന് ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ ഡോ പ്രഭാകര്‍ തിവാരി പറഞ്ഞു.
സിസേറിയന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പിറ്റേദിവസം പത്രവാര്‍ത്ത കണ്ടപ്പോഴാണ് ഭാര്യയെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത കണ്ടത്. തുടര്‍ന്ന് ഈ കുടുംബം ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.

പിന്നാലെ ബാര്‍ഖെഡ് പ്രദേശത്തെ ആരോഗ്യക്യാമ്ബില് #പരിശോധന നടത്തി. സ്രവം പരിശോധയക്ക് അയച്ചു. ഇന്ന് ഫലം ലഭിച്ചപ്പോഴാണ് അമ്മയക്കും കുട്ടിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്.