ഗള്‍ഫിലെ വത്തിക്കാന്‍ പ്രതിനിധിയായിരുന്ന ഫിലിപ്പീന്‍സ് സ്വദേശി ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ്‌കോ മൊന്തെസീയോ പടില്ലായെ ഗ്വാട്ടിമാലയിലെ ന്യൂണ്‍ഷോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി മോണ്‍സിഞ്ഞോര്‍ ജോണ്‍ ജെ. കല്ലറയ്ക്കലാണു ഫസ്റ്റ് സെക്രട്ടറി. ഇദ്ദേഹത്തിനായിരുന്നു ന്യൂണ്‍ഷ്യോയുടെ താത്കാലിക ചുമതല.

കുവൈറ്റ്, ബഹറിന്‍, യുഎഇ, ഒമാന്‍, ഖത്തര്‍, യെമന്‍ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ന്യൂണ്‍ഷോ ആയും ഗള്‍ഫ് മേഖലയുടെ മൊത്തത്തിലുള്ള മാര്‍പാപ്പയുടെ പ്രതിനിധിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് പദീയ. ഗള്‍ഫിലേക്കു പുതിയ ന്യൂണ്ഷ്യോയെ നിയമിക്കുന്നതു വരെ ഇദ്ദേഹം എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും അധിക ചുമതലയില്‍ തുടരും. വടക്കന്‍ അറേബ്യന്‍ വികാരിയാത്തിന്റെ അപ്പസ്‌തോലിക് വികാരി ആയിരുന്ന ബിഷപ്പ് കമില്ലോ ബല്ലിന്‍ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്.