ന്യൂഡല്‍ഹി: കോവിഡ്-19 , മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി സംസ്ഥാനങ്ങള്‍. പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ വാങ്ങാന്‍ വരുന്നവരുടെ പേര്, വിലാസം, ഫോണ്‍ നമ്ബറുകള്‍ എന്നിവ ശേഖരിക്കണമെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഫാര്‍മസികള്‍ക്കും നിര്‍ദേശം നല്‍കി നാല് സംസ്ഥാനങ്ങള്‍. തെലങ്കാന, ആന്ധ്രാപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

പ്രതിദിനം ഈ പട്ടികയിലുള്ളവരെ കണ്ടെത്താനും, ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനുമാണ് ആന്ധ്ര, തെലങ്കാന സര്‍ക്കാരുകളുടെ തീരുമാനം. കോവിഡ് ലക്ഷണങ്ങളെ അടിച്ചമര്‍ത്താനോ, പരിശോധനയ്ക്ക് പോകാതിരിക്കുന്നതിനോ, 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയാതിരിക്കാനോ ആണ് നിരവധി ആളുകള്‍ പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ വാങ്ങുന്നതെന്ന ആശങ്ക അധികൃതര്‍ക്ക് ഉണ്ട്.