വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 39,000 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 1891 പേരാണ്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ 738,923 പേര്‍ക്ക് വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇതില്‍ 13,551 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ 68,235 പേര്‍ രോഗമുക്തരായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരിച്ചവരും അമേരിക്കക്കാരാണ്. ലോകമെമ്ബാടുമുള്ള 160,956 മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 2,341,958 ആയി. ഇതുവരെ 160,956 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.സ്‌പെയിനില്‍ മരണം 20,000 കവിഞ്ഞു. ഫ്രാന്‍സില്‍ ആകെ മരണം 19,323 ആയി. ജര്‍മനിയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ മരണം 4,538 ആയി. ബ്രിട്ടനില്‍ ആകെ മരണം 15,464 ആയി.