കുവൈറ്റ് : കുവൈറ്റില്‍ 24 മണിക്കൂറിനിടെ 164 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇവരില്‍ 97 പേര്‍ ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 1915 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് ഒരാള്‍ കൂടി കൊറോണ ബാധിച്ച്‌ മരിച്ചിട്ടുണ്ട്. ഇതോടെ കുവൈറ്റിലെ ആകെ കൊറോണ മരണം 7 ആയിട്ടുണ്ട്.

60 വയസ്സുള്ള ഇന്ത്യാക്കാരനാണ് ഇന്ന് മരിച്ചത്. 38 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 158 പേര്‍ക്ക് രോഗബാധിതരുമായുള്ള സമ്ബര്‍ക്കത്തിലൂടെയും 6 പേര്‍ക്ക് മറ്റ് വഴികളിലൂടെയുമാണ് രോഗം പകര്‍ന്നത്.

തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന 20 പേരുടെ നില ഗുരുതരമാണ്, 18 പേര്‍ സുഖം പ്രാപിച്ചു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 രോഗികള്‍ കൊറോണ മുക്തി നേടിയിരുന്നു.