മുംബയ്: മുംബയില്‍ മലയാളി നഴ്സുമാര്‍ക്കിടയില്‍ കൊവിഡ് രോഗം പടരുന്നു. മുംബയ് കോകിലെബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ രണ്ട് പേര്‍ക്കും പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 3706 ആയി.മുംബയില്‍ രോഗികളുടെ എണ്ണം 2600 കടന്നു. ധാരാവിയില്‍ 17പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 118ആയി.

പൂനെയിലെ ആശുപത്രിയില്‍ 15 മലയാളി നഴ്സുമാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവുമുയര്‍ന്ന കണക്കാണിത്. സ്വകാര്യ ലാബുകളില്‍ നിന്ന് വൈകിയെത്തിയ കണക്കുകള്‍ കൂടി ചേര്‍ത്തപ്പോഴാണ് രോഗികളുടെ എണ്ണം ഇത്രയും കൂടിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.