തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിഷയത്തില്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ശ്രമം സര്‍ക്കാരിനെ അപമാനിക്കാനാണ്.പ്രതിപക്ഷത്തെ അവഗണിച്ച്‌ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇപ്പോഴും ഇതിനുള്ള ശ്രമമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ ആദ്യം മുതല്‍ സംസ്ഥാനം മികച്ച രീതിയിലാണ് പോകുന്നത്. അത് പ്രതിപക്ഷത്തിന് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ട്.