ചെന്നൈ: ചെന്നൈ തുറമുഖത്തുനിന്ന് കൊല്‍ക്കത്തയിലേക്ക് മരുന്നുമായി പോയ കണ്ടെയ്നര്‍ ട്രക്ക് ഇന്നോര്‍ എക്‌സ് പ്രസ് ഹൈവേയില്‍ മറിഞ്ഞു. കടയനല്ലൂര്‍ സ്വദേശിയായ ഡ്രൈവര്‍ എസ് പാണ്ഡി കണ്ണന് (36) നിസാര പരിക്കേറ്റു. രാവിലെ ഒന്‍പതിനായിരുന്നു അപകടം. ട്രക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

നിയന്ത്രണം വിട്ട് മറിയുന്നതിന് മുമ്ബ് ഡ്രൈവര്‍ കാബിനും കണ്ടെയ്നര്‍ ഭാഗവുമായുള്ള ബന്ധം വിട്ടു. തുടര്‍ന്നാണ് ട്രക്ക് മറിഞ്ഞത്. ഫോം -13 ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് ഇന്‍സ്‌പെക്ടര്‍ സോബിദാസും സംഘവും സ്ഥലത്തെത്തി ഡ്രൈവറെ രക്ഷപ്പെടുത്തി. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധവരം ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു.