ചെന്നൈ: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ തുടരും. കടുത്ത നിയന്ത്രണം തുടരുമെന്നും മേഖല തിരിച്ച് ഇളവ് നല്‍കേണ്ടന്നുമാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 1372 ആയി. ഹോട്ട്സ്പോട്ടായ 22 ജില്ലകളിലും കടുത്ത നിയന്ത്രണം തുടരുകയാണ്.
അതേസമയം ചെന്നൈയില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു മാധ്യമ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ചെന്നൈയിലെ പ്രമുഖ ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ക്കും റെഡ് സോണ്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചെന്നൈയിലെ ഒരു പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സേലം കുറിച്ചി സ്റ്റേഷനിലെ കോണ്‍സ്റ്റബളിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മധ്യപ്രവര്ത്തകനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എട്ട് മാധ്യമ പ്രവര്‍ത്തകരെയും പോലീസുകാരുമായി അടുത്തിടപെട്ട പത്ത് പൊലീസുകാരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.