ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയോട് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് ആവശ്യപ്പെട്ട് യുഎഇയും രംഗത്ത്. ഇതേതുടർന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നുകൾ ഇന്ത്യ കയറ്റി അയച്ചതായും ഡൽഹിയിലെ യുഎഇ എംബസി അറിയിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ മരുന്നുകൾ നൽകും. മരുന്ന് നൽകിയ ഇന്ത്യൻ സർക്കാരിനെ യുഎഇ എംബസി നന്ദി അറിയിക്കുകയും ചെയ്തു. ലോകത്ത് ഹൈഡ്രോക്സി ക്ലോറോക്വിൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യൻ സഹായം തേടിയിരുന്നു.