ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യി​ലെ പ്ര​മു​ഖ പ​ത്ര​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ൾ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ദി​വ​സേ​ന​യു​ള്ള വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ല​ട​ക്കം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം സ്വ​മേ​ധ​യാ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ചെ​ന്നൈ​യി​ലെ രാ​ജീ​വ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​യാ​ൾ താ​മ​സി​ച്ച കെ​ട്ടി​ട​ത്തി​ലെ 50 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഇ​ദ്ദേ​ഹം സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​താ​യി വി​വ​ര​മി​ല്ലെ​ന്ന് ചെ​ന്നൈ കോ​ർ​പ്പ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.