ന്യൂഡല്‍ഹി: രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്ന തീയതിയില്‍ ഇനി നേരിട്ട് തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മേയ് പതിനഞ്ചിന് ശേഷം സര്‍വ്വീസ് തുടങ്ങാനാകുമോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ ബുക്കിംഗ് തുടങ്ങരുതെന്ന് വ്യോമയാന മന്ത്രി ഇന്നലെ വിമാന കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മെയ് നാല് മുതല്‍ ആഭ്യന്തര സര്‍വ്വീസിനുള്ള ബുക്കിംഗ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതിന് പിന്നാലെയായിരുന്നു വ്യോമയാന മന്ത്രിയുടെ വിശദീകരണം. നേരത്തേ, ലോക്ക് ‍ഡൗണ്‍ അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം ഭാഗികമായി ആഭ്യന്തര സര്‍വ്വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനിച്ചിരുന്നു. ആദ്യ ഘട്ട ലോക്ക് ‍ഡൗണ്‍ ഏപ്രില്‍ പതിനാലിന് അവസാനിക്കുമെന്ന് കണ്ട് അടുത്ത ദിവസം മുതലുള്ളചില സ്വകാര്യ വിമാന കമ്ബിനികള്‍ ബുക്കിംഗ് സ്വീകരിരിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തുന്ന എല്ലാവരെയും പരിശോധിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം നല്‍കും. സ്വയം തയ്യാറായി മുന്നോട്ട് വരുന്നവരെയും പരിശോധിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കും.