ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു. ആകെ 14792 പേരാണ് രാജ്യത്ത് കൊവിഡ് രോഗബാധിതരായിട്ടുള്ളത്. ഇതിനോടകം തന്നെ 488 പേര് മരണത്തിന് കീഴടങ്ങി. 24 മണിക്കൂറിനിടെ 957 പുതിയ കേസുകളും 36 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തരുടെ എണ്ണം രണ്ടായിരം കടന്നു. 2015 പേരാണ് ആശുപത്രി വിട്ടത്. ഗുജറാത്തില്‍ മാത്രം 24 മണിക്കൂറിനിടെ പന്ത്രണ്ട് പേര് മരിച്ചു.
ഡല്‍ഹിയില്‍ കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 76 ആയി റിപ്പോട്ട് ചെയ്തു. റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളിലെ 29.8 ശതമാനവും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23 സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഗുരുതരമായി ബാധിച്ചു.
അതേസമയം, രാജ്യത്തെ 45 ജില്ലകളില്‍ 14 ദിവസമായി പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഡെറാഡൂണില്‍ വനിതാ കരസേനാ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ ഇതുവരെ 53 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പോസിറ്റീവ് കേസുകള്‍ 1376 ആയി.
അഹമ്മദാബാദില്‍ 862 പോസിറ്റീവ് കേസുകളും 25 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1355 ആയി. ധാര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്പുരില്‍ 76കാരനും 47കാരനും മരിച്ചു.