ന്യൂഡല്‍ഹി: വിദ്വേഷം പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തന്റെ സഹോദരി രംഗോളി ചന്ദേലിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരെ നടി കങ്കണ റണൗത്ത് രംഗത്ത്. ഇന്ത്യയില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും രാജ്യം ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കുകയുമാണ് താരം.മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ചവരെ മാത്രമാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്.

അല്ലാതെ അതില്‍ വംശീയ വിദ്വേഷമില്ലെന്ന് തന്റെ ഭാഗം വ്യക്തമാക്കി താരം പറയുന്നു.വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് തനിക്കും സഹോദരി രംഗോളിക്കുമെതിരായ ആരോപണം തെറ്റാണെന്നും സംവിധായിയ റീമ കഗ്തിയെപ്പോലുള്ളവര്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ കഴമ്ബില്ലെന്നും കങ്കണ പറയുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ആര്‍എസ്‌എസിനെയും ‘തീവ്രവാദികള്‍’ എന്ന് സംബോധന ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ട്വിറ്റര്‍ യഥാര്‍ഥ തീവ്രവാദികളെ അത്തരത്തില്‍ സംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്നും കങ്കണ ആരോപിച്ചു.