ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ 26 അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ലെ ജ​ഗാം​ഗീ​ർ​പു​രി​യി​ലാ​ണ് സം​ഭ​വം. കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ് 19 ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​മാ​ണ് ജ​ഗാം​ഗീ​ർ​പു​ർ.

ജ​ഗാം​ഗീ​ർ​പു​രി​യി​ൽ ത​ന്നെ പ​ല വീ​ടു​ക​ളാ​യി​ട്ടാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​വ​ര്‍ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​രു​ടെ സ​മീ​പ​വാ​സി​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ പ​ല​രും ഇ​വ​രു​ടെ ബ​ന്ധു​വീ​ടു​ക​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.