ന​ർ​സു​ൽ​ത്താ​ൻ: കോ​വി​ഡ് കാ​ല​ത്ത് രാ​ജ്യ​ത്തേ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ച്ച ഇ​ന്ത്യ​യോ​ട് ന​ന്ദി​യ​റി​യി​ച്ച് ക​സാ​ക്കി​സ്ഥാ​ൻ. പ്ര​സി​ഡ​ന്‍റ് ക്വാ​സിം ജൊ​മാ​ർ​ത് ത്വ​ക്വാ​യേ​വ് ആ​ണ് ഇ​ന്ത്യ​യോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി രംം​ഗ​ത്തെ​ത്തി​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദൃ​ഢ​മാ​യ ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും രാ​ജ്യ​ത്തോ​ടും എ​റെ ന​ന്ദി​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു ക്വാ​സിം ജൊ​മാ​ർ​ത് വ്യ​ക്ത​മാ​ക്കി​യ​ത്.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്ന് ഉ​ൾ​പ്പ​ടെ​യു​ള്ള വൈ​ദ്യ സ​ഹാ​യ​ങ്ങ​ളാ​ണ് ഇ​ന്ത്യ ക​സാ​ക്കി​സ്ഥാ​ന് എ​ത്തി​ച്ചു ന​ൽ​കി​യ​ത്. ക​സാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ 55 രാ​ജ്യ​ങ്ങ​ളിേ​ലേ​ക്കാ​ണ് ഇ​ന്ത്യ വൈ​ദ്യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച​ത്.