വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് ബോ​ധ​പൂ​ർ​വ​മാ​യ വീ​ഴ്ച​യാ​ണ് വ​രു​ത്തി​യ​തെ​ങ്കി​ൽ ചൈ​ന വ​ലി​യ വി​ല ന​ല്കേ​ണ്ടി വ​രു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

ചൈ​ന വ​സ്തു​താ​പ​ര​മാ​യ ക​ണ​ക്കു​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു​വെ​ങ്കി​ൽ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലൈ മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞേ​നെ എ​ന്നും അ​മേ​ര​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

വു​ഹാ​നി​ലെ വൈ​റ​സ് ലാ​ബി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക. അ​ത് ല​ഭി​ച്ച​തി​നു ശേ​ഷം കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.