ഫ്ളോറിഡ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഫ്ളോറിഡ സംസ്ഥാനത്തെ സ്കൂളുകൾ ഈ അദ്ധ്യായന വർഷം തുറക്കുകയില്ല. 18 ന് ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന പത്രസമ്മേളനത്തിലാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി ആളുകളുമായി ഞങ്ങൾ സംസാരിച്ചു. വ്യത്യസ്തമായ ചില അഭിപ്രായങ്ങളുണ്ടായിരുന്നു. ചില മാതാപിതാക്കൾ അവരുടെ കുട്ടികൾ തിരികെ സ്കൂളുകളിലേക്ക് പോകുവാൻ താൽപ്പര്യപ്പെടുന്നില്ല.

ഓൺലൈൻ പഠനം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു വരുന്നു എന്ന് ചിലർക്ക് അഭിപ്രായം ഉള്ളതായും അദ്ധേഹം പറഞ്ഞു

വാർത്ത: നിബു വെള്ളവന്താനം