തിരുവനന്തപുരം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വന്നാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച്‌ അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ഇനിയും ശ്രദ്ധിക്കണം. ജ​ന​ങ്ങ​ളെ പോ​ലീ​സ് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്ഡൗ​ണ്‍ ഇ​ള​വി​ലും ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കും ചി​കി​ത്സ​യ്ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കു​ന്ന​തി​നും അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക​ളും ജി​ല്ല​യ്ക്കു പു​റ​ത്തേ​യ്ക്കു​ള്ള യാ​ത്ര​യും അ​നു​വ​ദി​ക്കും. ഇ​തി​നു സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ല്‍ ക​രു​ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികള്‍ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേര്‍ ഒരു കാറില്‍ പോകാം. അവശ്യ യാത്രകള്‍ക്കാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുക.

അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്താ​ല്‍ കേ​സെ​ടു​ക്കും. പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കും. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ഐ​.ഡി കാ​ര്‍​ഡ് ക​രു​ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.