ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗവേഷകരുമായി സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം മേയ് 27ന് വിക്ഷേപിക്കും. രണ്ട് അമേരിക്കന്‍ ഗവേഷകരാണ് പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക.

ആദ്യമായാണ് സ്‌പേസ് എക്്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ അമേരിക്ക ഗവേഷകരെ അയക്കുന്നത്. നാസ സാമ്ബത്തിക സഹായം നല്‍കിയാണ് സപേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ എന്ന ബഹിരാകാശ പേടകം വികസിപ്പിച്ചത്.

ഗവേഷകരെ ബഹിരാകാശ നിലയത്തിലെത്തിക്കാന്‍ സപേസ് ഷട്ടില്‍ ഉപയോഗിക്കുന്നത് 2011ല്‍ അവസാനിപ്പിച്ചതിന് ശേഷം റഷ്യയുടെ സോയൂസ് റോക്കറ്റുകളെയാണ് അമേരിക്ക ഇതിനായി ആശ്രയിച്ചിരുന്നത്. അമേരിക്ക സ്വന്തം മണ്ണില്‍ നിന്ന് ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാന്‍ തയാറെടുക്കുന്നത് ഒമ്ബത് വര്‍ഷത്തിന് ശേഷമാണ്. ബഹിരാകാശ ഗവേഷകരായ റോബര്‍ട്ട് ബെഹ്‌ങ്കെന്‍ , ഡഗ്ലസ് ഹര്‍ലി എന്നിവരാണ് സ്‌പേസ് എക്‌സ് റോക്കറ്റില്‍ ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.

മേയ് 27ന് അമേരിക്കന്‍ സമയം വൈകുന്നേരം 4.32-നാണ് വിക്ഷേപണം നടക്കുക. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാകും ഇത്.