ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വ്വീസുകളുടെ ബുക്കിംഗ് പുനരാരംഭിച്ച്‌ എയര്‍ ഇന്ത്യ. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് നാലിന് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. തെരഞ്ഞെടുത്ത സര്‍വ്വീസുകള്‍ക്കുള്ള ബുക്കിംഗാണ് ചെയ്യാനാകുക.

ജൂണ്‍ ഒന്ന് മുതലുള്ള രാജ്യാന്തര സര്‍വ്വീസുകള്‍ക്കും ബുക്ക് ചെയ്യാനാകും. ലോകമാകെ തുടരുന്ന ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ മൂലം മെയ് മൂന്ന് വരെയുള്ള ആഭ്യന്തര സര്‍വ്വീസുകളുടെയും മെയ് 31 വരെയുള്ള രാജ്യാന്തര സര്‍വ്വീസുകളെയും ബുക്കിംഗ് സ്വീകരിക്കുന്നതല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. സാഹചര്യങ്ങള്‍ കൃത്യമായി പരിശോധിച്ച്‌ കൊണ്ടിരിക്കുകയാണെന്നും ഉപഭോക്താക്കളെ എന്തെങ്കിലും മാറ്റമുണ്ടായാല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.