തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ബാങ്കുകള്‍ തിങ്കളാഴ്‍ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. റെഡ് സോണില്‍ ഉള്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം 10 മുതല്‍ വൈകിട്ട് നാല് വരെയാക്കിയത്. റെഡ് സോണ്‍ ജില്ലകളില്‍ മെയ് 3 വരെ ബാങ്കുകള്‍ 2 മണി വരെ പ്രവര്‍ത്തിക്കും. അതിന് ശേഷം മെയ് 4 മുതല്‍ ഇവിടങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാകും.