ശ്രീനഗര്‍:ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ ഭീകരക്രമണം,മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു.

രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബാരാമുള്ള ജില്ലയിലെ സോപോറില്‍ വെച്ചാണ്
ആക്രമണം ഉണ്ടായത്,ശ്രീനഗറിന് 50 കിലോമീറ്റര്‍ അകലെയുള്ള അഹദ് സാഹബ് ബൈപാസില്‍ വെച്ചാണ്
ഭീകരര്‍ സിആര്‍പിഎഫ് സംഘത്തിന് നേര്‍ക്ക്‌ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രദേശം വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ്
ഹെഡ് കോണ്സ്റ്റബിള്‍ ബീഹാര്‍ സ്വദേശി രാജീവ് ശര്‍മ, കോണ്‍സ്റ്റബിള്‍മാരായ മഹാരാഷ്ട്ര സ്വദേശിയായ സിബി ഭക്കാരെ,
ഗുജറാത്ത് സ്വദേശിയായ പര്‍മര്‍ സത്യപാല്‍ സിംഗ് എന്നിവരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്‌.