ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലാവധി മേയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ നാലാം തീയതി മുതല്‍ ആഭ്യന്തര യാത്രകള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.രാജ്യാന്തര സര്‍വീസുകള്‍ക്കുളള ബുക്കിംഗ് ജൂണ്‍ 1നും ആരംഭിക്കും.

എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ആഭ്യന്തരയാത്രകള്‍ക്ക് മാത്രമായിരിക്കും ബുക്കിംഗ് ഉണ്ടാവുക. മുംബയ് , ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് മാത്രമായിരിക്കും സര്‍വീസുണ്ടാവുക.

മേയ് നാല് മുതല്‍ സര്‍വീസുകള്‍ ഭാഗികമായി ആരംഭിക്കുമെന്ന് ഇന്‍ഡിഗോയും നേരത്തേ വ്യക്തമാക്കിയിരുന്നു.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മാര്‍ച്ച്‌ 25ന് ആരംഭിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.