കൊല്ലം: ജില്ലയില്‍ ഇതുവരെ 15,872 പേരാണ് ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇനിയുള്ളത് കേവലം 17 ശതമാനം പേര്‍ മാത്രം. ഇന്ന്‍ 3,266 പേരാണ് ഗൃഹനിരീക്ഷണത്തില്‍ തുടരുന്നത്. ഇന്ന്‍ പുതുതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചത് 38 പേര്‍ മാത്രം. ആശുപത്രിയില്‍ പുതുതായി വന്ന ഒരാള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മാത്രമേ നിരീക്ഷണത്തില്‍ ഉള്ളൂ.

ഇന്ന് മൂന്ന് പേര്‍ ഡിസ്ചാര്‍ജ് ആയി. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,213 സാമ്ബിളുകളില്‍ അഞ്ചെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി അഞ്ച് കേസുകള്‍ മാത്രമാണുള്ളത്. നാലു പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഫലം വന്നതില്‍ 1,194 എണ്ണം നെഗറ്റീവാണ്.

കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാം.