• ബിന്ദു ടിജി (ഫോമാ ന്യൂസ് ടീം)

അമേരിക്കയിൽ കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് ജീവൻ നഷ്ടപ്പെട്ട മലയാളി സഹോദരങ്ങളെ അനുസ്മരി ച്ചു കൊണ്ട് ഫോമാ കോൺഫറൻസ് കോളിലൂടെ അനുശോചനയോഗം ചേർന്നു. പ്രവാസികാര്യ മന്ത്രി വി മുരളീധരൻ,ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, സ്പീക്കർ പി ശ്രീ രാമകൃഷ്ണൻ , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാനം രാജേന്ദ്രൻ, എം എൽ എ മാരായ രാജു എബ്രഹാം, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഐ ജി പി വിജയൻ ഐപിഎസ് തു ടങ്ങി നിരവധി നേതാക്കൻമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കു ചേർന്നു. ഫോമാ കുടുംബത്തിലെ അംഗങ്ങളുടെ ബന്ധുക്കളുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതിനായി അതാത് കുടുംബത്തിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

റോഷിൻ മാമന്റെ ആർദ്രമായ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച അനുശോചനയോഗത്തിൽ അമേരിക്കയിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ പങ്കു ചേർന്ന് നഷ്ടമായ നാൽപ്പതോളം ജീവനു മുന്നിൽ പ്രണാമം അർപ്പിച്ചു. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളെ ഓർമ്മിച്ചുകൊണ്ട് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനവും അറിയിച്ചു

പ്രവാസികാര്യ മന്ത്രി വി മുരളീധരൻ അമേരിക്കൻ മലയാളികളുടെ ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം അറിയിച്ചു . വേർപാട് താങ്ങുവാൻ കുടുംബാംഗങ്ങൾക്ക് സർവേശ്വരൻ ശക്തി നൽകട്ടെ എന്ന പ്രാർത്ഥനയും.

കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ യോഗത്തിൽ പങ്കുചേർന്ന് അമേരിക്കൻ മലയാളികളുടെ ദുഃഖത്തിൽ ടീച്ചറുടെയും കേരള ആരോഗ്യ വകുപ്പിലെ പ്രവർത്തകരുടെയും ഹൃദയത്തിൽ തൊട്ട അനുശോചനം, ഹൃദയത്തിന്റെ ഐക്യം പ്രഖ്യാപിച്ച് ഫോമാ സംഘടിപ്പിച്ച ഈ അനുശോചന യോഗം ഏറെ ആശ്വാസകരം . അമേരിക്കയിൽ പല തവണ പല യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു യോഗത്തിൽ പങ്കെടുക്കേണ്ടി വന്നത് ഏറെ ദുഃഖകരം. ധീരതയോടെ ശുചിത്വവും സാമൂഹ്യ അകലവും പാലിച്ച് ജാഗ്രത യോടെ ഈ മഹാമാരിയെ നേരിടണമെന്ന് ടീച്ചർ ഓർമ്മിപ്പിച്ചു.
സ്പീക്കർ പി ശ്രീ രാമകൃഷ്ണൻ അമേരിക്കൻ മലയാളികൾക്ക് ആത്മവിശ്വാസം പകരുകയും അമേരിക്കൻ മലയാളികളുടെ ദുഃഖത്തിൽ പങ്കു ചേർന്ന് അനുശോചനം അറിയിക്കുകയും ചെയ്തു
ബഹു .മുൻ മുഖ്യ മന്ത്രി യും എ ഐ സി സി ജനറൽ സെക്രട്ടറി യുമായ ഊമ്മൻ ചാണ്ടി യോഗത്തിൽ പങ്കു ചേർന്ന് അനുശോചനം അറിയിച്ചു . കേരളം മുഴുവൻ പ്രവാസികൾക്കൊപ്പം അവരുടെ ദുഃഖ ത്തിൽ പങ്കുചേരുന്നു . കേരളത്തിന് എന്നും താങ്ങും തണലുമായിരുന്നു അമേരിക്കൻ മലയാളികളും ഫോമായും എന്ന് അദ്ദേഹം ഓർമ്മിച്ചു . ഉറ്റവരെ നഷ്ടപ്പെട്ട നാൽപ്പത് കുടുംബങ്ങൾക്കും ഈ ദുഃഖം അതിജീവിക്കാനുള്ള ശക്തി ദൈവം നൽകട്ടെ എന്ന് പ്രാർത്ഥനയും അദ്ദേഹം അർപ്പിച്ചു .

എം എൽ എ മാരായ രാജു എബ്രഹാം, മോൻസി ജോസഫ്, റോഷി അഗസ്റ്റിൻ, സി പി ഐ സ്റ്റേറ്റ് സെക്രട്ടറി കാനം രാജേന്ദ്രൻ, ഐ ജി . പി. വിജയൻ ഐ പി എസ് , എന്നിവർ യോഗത്തിൽ പങ്കുചേർന്ന് നമ്മിൽ നിന്ന് വേർപെട്ട സഹോദരങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ചു. ഫോമാ പ്രളയകാലത്ത് കേരളത്തിന് ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം ഈ വേദനയിൽ അകലങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ ഒരു യോഗം വിളിച്ചു കൂട്ടിയത് ആശ്വാസകരമെന്നും, പ്രിയപ്പെട്ടവരുടെ ദുഃഖം സ്വന്തം ദുഃഖമായി തന്നെ ഏവരും കരുതുന്നുവെന്നും അറിയിച്ചു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഏവരെയും അഭിനന്ദിക്കുകയും വേർപ്പെട്ടവരുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് ഏവരും അനുശോചനം അറിയിക്കുകയും ചെയ്തു .

ഫോമായുടെ ഓരോ റീജിയനുകളുടെ റീജിയണൽ വൈസ് പ്രസിഡണ്ടുമാർ, വിവിധ കൗൺസിൽ ഭാരവാഹികൾ, മുൻ പ്രസിഡണ്ടുമാർ, മറ്റു നേതാക്കന്മാർ എന്നിങ്ങനെ നിരവധി പേർ പേർ നഷ്ടപ്പെട്ട ജീവനുകൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും വേദനകൾ അതിജീവിക്കാൻ ശക്തി നൽകാൻ ജഗദീശ്വരനോട് പ്രാർത്ഥി ക്കുകയും ചെയ്തു . സ്വന്തം ആരോഗ്യവും ജീവൻ തന്നെയും പണയപ്പെടുത്തി മുൻ നിരയിൽ ജോലി ചെയ്യുന്ന മലയാളികൾ ചെയ്യുന്ന സേവനങ്ങൾ സ്തുത്യർഹ മെ ന്ന് അവർ ആവർ ത്തിച്ചു പറഞ്ഞു

ഫോമാ എക്സിക്യൂട്ടീവിനോടൊപ്പം കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് നാഷണൽ കോർഡിനേറ്റർ ജിബി തോമസ്, ജോസ് മണക്കാട് , ബൈജു വർഗ്ഗീസ് , റ്റി.ഉണ്ണികൃഷ്ണൻ , ആഞ്ജല സുരേഷ് ഗോരഫി എന്നിവരാണ് അനുശോചനയോഗം സംഘടിപ്പിച്ചത് . ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ യോഗത്തിൽ സന്നിഹിതരായി പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.