കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ അടക്കം 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാര്‍ക്ക് ഏതുവഴിയാണ് രോഗം വന്നതെന്ന് കണ്ടെത്തിയിട്ടില്ല. ബാക്കിയുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്. 225 ഇന്ത്യക്കാര്‍ക്കാണ് കുവൈത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ഫ്രാന്‍സില്‍നിന്ന് വന്ന കുവൈത്തി, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് കുവൈത്തികള്‍, എട്ട് പാകിസ്ഥാന്‍ പൗരന്മാര്‍, മൂന്ന് ബംഗ്ലാദേശികള്‍, രണ്ട് ഇൗജിപ്തുകാര്‍, ഒരു ഇറാന്‍ പൗരന്‍ എന്നിവര്‍ക്കാണ് ഇന്ത്യക്കാരെ കൂടാതെ ഞായറാഴ്ച വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 556 ആയി ഉയര്‍ന്നു.
ഞായറാഴ്ചത്തെ ആറുപേരടക്കം 99 പേര്‍ രോഗമുക്തരായി. ബാക്കി 456 പേരാണ് ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ 17 പേരുണ്ട്. ഒരാള്‍ മരിച്ചു.