ബി​ര്‍​ഭം: ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ര്‍​ഭം ജി​ല്ല​യി​ലെ താ​ലി​ബ്പു​ര്‍ ഗ്രാ​മ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

കൊ​റോ​ണ വൈ​റ​സി​നെ തു​ട​ര്‍​ന്ന് ഗ്രാ​മ​ത്തി​ലെ ഒ​രു സ്കൂ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റാ​യി സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ര്‍ ഇ​തി​നെ അ​നു​കൂ​ലി​ച്ച​പ്പോ​ള്‍ ഒ​രു വി​ഭാ​ഗം എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ന് ഇ​പ്പോ​ള്‍ അ​യ​വു​വ​ന്നി​ട്ടു​ണ്ടെ​ന്നും മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ പോ​ലീ​സ് വി​ന്യാ​സം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും ഉ​ന്ന​ത​പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.