ഈസ്താംബൂള്‍: ഇരുനൂറിലേറെ ദിവസങ്ങള്‍ നിരാഹാരമനുഷ്ഠിച്ച തുര്‍ക്കി വിപ്ലവ ഗായിക മരിച്ചു. തുര്‍ക്കിയിലെ നാടോടി ഗായകസംഘത്തിലെ അംഗമായ ഹെലിന്‍ ബോലെക് (28) ആണ് വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങിയത്.

ഇടതുപക്ഷ അനുഭാവമുള്ള ‘ഗ്രൂപ്പ് യോറം’ എന്നുപേരായ സംഗീതസംഘത്തിന് തുര്‍ക്കി ഭരണകൂടം നിരോധനമേര്‍പ്പെടുത്തുകയും സഹഗായകരെ തടവില്‍വെക്കുകയും ചെയ്തതിനെതിരേയാണ് ഹെലിന്‍ സമരം തുടങ്ങിയത്. 2016-ലാണ് യോറത്തിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഭീകരസംഘടനയായി കണക്കാക്കുന്ന റവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി സംഘത്തിന് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ഹെലിന്റെയും സുഹൃത്ത് ഇബ്രാഹിം ഗോക്കെക്കിന്റെ സമരത്തെത്തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളെ തടവില്‍നിന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍, യോറം ഗ്രൂപ്പിനുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹെലിന്‍ സമരം തുടരുകയായിരുന്നു. ഗോക്കെക്കിനെ നിര്‍ബന്ധപൂര്‍വം സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.