ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ പരിപാടി കേരളത്തില്‍ നടക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഒറ്റയടിക്ക് വീടുകളില്‍ ലൈറ്റുകള്‍ അണയ്ക്കുമ്ബോള്‍ കെഎസ്‌ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടാകുവാന്‍ സാധ്യതയുണ്ടങ്കില്‍ മുന്‍കരുതലെടുക്കും. പരിപാടി എത്രത്തോളം വിജയമാക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടുക്കിയുടെ അതിര്‍ത്തി മേഖലകളിലെ സമാന്തരപാതകള്‍ വഴി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും ആളുകള്‍ വന്‍തോതില്‍ കടന്നു കയറുന്നതായി അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ നിരവധിപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടന്നുകയറ്റം വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഈ വിഷയത്തില്‍ കേരളവും തമിഴ്നാടും സംയുക്തമായ് നടപടി കൈക്കൊള്ളണം. ഇല്ലെങ്കില്‍ ദുരന്തമായിരിക്കും പരിണിത ഫലമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കൊറോണ വൈറസ് പ്രതിരോധത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വിളക്കുകള്‍ ഒരുമിച്ച് അണയ്ക്കുന്നത് പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് കേന്ദ്ര ഊര്ജമാന്ത്രാലയം. പ്രധാനമന്ത്രിയുടെ ആഹ്വനപ്രകാരം വൈദ്യുതി വിളക്കുകള്‍ ഒരുമിച്ച് അണയ്ക്കുമ്ബോള്‍ വോള്‍ട്ടേജ് വ്യതിയാനം ഉണ്ടാകുമെന്ന് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഊര്‍ജമന്ത്രാലയം അറിയിച്ചു.