മുംബയ്: മുംബയ് വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന 11 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന 42 ജവാന്മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ആദ്യ പരിശോധനയില്‍ ക്വാറന്റൈനിലുള്ള ഒരു ജവാന്റെ ഫലം പോസിറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്റെ സാമ്ബിളുകള്‍ മൂന്നാംഘട്ട പരിശോധനക്കായി അയച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നതെന്നും സി.ഐ.എസ്.എഫ് അറിയിച്ചു. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 253 കൊറോണ എണ്ണും മുംബയിലാണ്.