ചെന്നൈ: കോവിഡ് 19 ബാധിച്ച് തമിഴ്നാട്ടിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ രണ്ടായി. നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിവന്നയാളാണ് ഇന്ന് രാവിലെ മരിച്ചത്.
വില്ലുപുരം സ്വദേശിയായ 51 വയസുകാരന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. രാത്രിയോടെ നില വഷളായി രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ രണ്ടു ദിവസമായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ചയും നൂറിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കി.