യുഎഇ ദേശീയ അണുനശീകരണ യജ്ഞം തുടരാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച യാത്രാവിലക്ക് അടുത്ത ദിവസങ്ങളിലും തുടരും. നേരത്തേ പ്രഖ്യാപിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പദ്ധതി നീട്ടുന്നതായി യുഎഇ ആരോഗ്യ മന്ത്രാലയവും,ആഭ്യന്തരമന്ത്രാലയവും പ്രഖ്യാപിച്ചത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് അണുനശീകരണ യജ്ഞം ദീര്‍ഘിപ്പിക്കുന്നത്. ഇത് എന്നു വരെ തുടരുമെന്ന് മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

അണുനശീകരണ പ്രവര്‍ത്തനം നടക്കുന്ന രാത്രി സമയങ്ങളില്‍ അവശ്യസേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളു. ഭക്ഷണം, മരുന്ന് തുടങ്ങിയ ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങാം. എന്നാല്‍, പകല്‍ സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.