ന്യൂയോര്‍ക്ക്: യോങ്കേഴ്‌സില്‍ താമസിക്കുന്ന കുന്നേലെമുറിയില്‍ ജോസഫ് തോമസ് (72) ഏപ്രില്‍ രണ്ടാം തീയതി ബുധനാഴ്ച നിര്യാതനായി. സംസ്കാരം പിന്നീട്.

കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയാണ്. കഴിഞ്ഞ 35 വര്‍ഷമായി ന്യൂയോര്‍ക്കില്‍ താമസിച്ചുവരുന്നു. ഭാര്യ: റോസ് ജോസഫ് (സാലി) എരുമേലി കണിയിങ്കല്‍ കുടുംബാംഗമാണ്.

മക്കള്‍: റജീന ജോസഫ്, ജയ്‌സണ്‍ ജോസഫ്.
മരുമക്കള്‍: ജോ ഡാനിയേല്‍, മീരാ ബാബു.
കൊച്ചുമക്കള്‍: ആഷ്‌ലി, റെബേക്ക.

സഹോദരങ്ങള്‍: സെബാസ്റ്റ്യന്‍ (പള്ളിക്കത്തോട്), ഏലി ജയിംസ് (ന്യൂജഴ്‌സി), തോമസ് (ഫ്‌ളോറിഡ), മേരി (വിര്‍ജീനിയ), ചിന്നമ്മ ജോസഫ് പുതുപറമ്പില്‍ (ന്യൂയോര്‍ക്ക്), ട്രേയ്‌സി ദേവസ്യ (ടെക്‌സസ്), ജോര്‍ജ് (ന്യൂയോര്‍ക്ക്), പരേതനായ ജോണ്‍.

പരേതന്‍ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോ ഡാനിയേല്‍ (917 532 2427).

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി