പൂഞ്ച്: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപക ലോക്ക് ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണവുമായി സൈന്യം. കശ്മീരിലെ പാവപ്പെട്ടവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് സൈനികര്‍ റേഷന്‍ വിതരണം ചെയ്തത്.

‘ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സൈന്യം ചെയ്തു തരുന്നത് മറക്കാനാവാത്ത സഹായമാണ്. അവര്‍ വീടുകള്‍ തോറും കയറിയിറങ്ങി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നു. ആവശ്യമെങ്കില്‍ അറിയിച്ചാല്‍ ഇനിയും സാധനങ്ങള്‍ എത്തിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് അവര്‍ മടങ്ങുന്നത്. ഇന്ത്യന്‍ സൈന്യത്തോട് എന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കും’.ഗുല്പൂര്‍ സ്വദേശിനിയായ മെഹര്‍ പറഞ്ഞു.