കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ജുമ നമസ്‌കാരം സംഘടിപ്പിച്ച 23 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് നിരോധനം ലംഘിച്ച്‌ ഇവര്‍ സമീപത്തെ സ്‌കൂളില്‍ ജുമ നമസ്‌കാരം നടത്തിയത്. ഇതറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ സാമൂഹ്യഅകലം പാലിച്ചാണ് ജുമ നടത്തിയതെന്നായിരുന്നു അവരുടെ വിശദീകരണം.

പൊലീസ് അകത്ത് കയറി നോക്കിയപ്പോള്‍ സാമുഹിക അകലം പാലിച്ചില്ലെന്നും അകത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിയില്‍ ജുമ നമസ്‌കരിക്കാനാകാത്ത സാഹചര്യത്തില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്‌കൂളില്‍ ജുമ നമസ്‌കാരം സംഘടിപ്പിച്ചത്. സ്‌കൂള്‍ മാനേജറും നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാധാനാലയങ്ങള്‍ അടച്ചിടണമെന്നും മതചടങ്ങുകള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് ഇവര്‍ ജുമ നമസ്‌കാരം സംഘടിപ്പിച്ചത്‌