പത്തനംതിട്ട: രോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. മാര്‍ച്ച്‌ 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. അത്തരക്കാര്‍ ദിശ നമ്പരിലേക്ക് വിളിക്കുകയും എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണമെന്നും 60 വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി അവര്‍ ഇടപഴകാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.