വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000 കടന്നു. 6,095 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2,45,373 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 5000 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ന്യൂയോര്‍ക്കില്‍ മാത്രം 90,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലൂയിസിയാന സംസ്ഥാനത്ത് 2,700 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 37 പേര് ലൂയിസിയാനയില്‍ മരിച്ചു.
അതേസമയം ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കുറഞ്ഞത് പതിനാറായിരത്തിലേറെപ്പേര്‍ മരിക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ മുന്നറിയിപ്പുനല്‍കി. ഈ രീതിയില്‍ വൈറസ് പടര്‍ന്നുപിടിച്ചാല്‍ 16,000 ന്യൂയോര്‍ക്ക് വാസികളും യു.എസിലാകെ 93,000 പേരും മരിച്ചേക്കുമെന്നാണ് ക്യൂമോ പറഞ്ഞത്. ഇതു തടയാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ വേണ്ട നടപടികള്‍ കാര്യക്ഷമമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.