ചൈനയെ ആശങ്കയിലാക്കി വീണ്ടും കൊറോണ വൈറസ് ബാധ.വുഹാനിലാണ് പുതുതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന 16 കാരനാണ് വൈറസ് ബാധയേറ്റത്.

യുകെയില്‍ നിന്നും മടങ്ങി എത്തിയ ആള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. വുഹാനില്‍ ആദ്യമായാണ് പുറത്ത് നിന്നും എത്തിയ ഒരാളില്‍ വൈറസ് ബാധ കണ്ടെത്തുന്നത്. വുഹാനില്‍ നിന്നും ബീജിംഗ്-ദുബായ് വഴി ന്യൂകാസില്‍ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ വ്യക്തിക്കാണ് കൊറോണ ബാധിച്ചത്. തിരികെ എത്തിയ ശേഷം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

കൂടുതല്‍ പരിശോധനകള്‍ക്കായി ഇയാളെ അതിവേഗ ട്രെയിനില്‍ സ്വദേശമായ വുഹാനിലേക്ക് എത്തിച്ച ശേഷം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.