കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 10240 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വീടുകളില്‍ 10063 പേരും ആശുപത്രികളില്‍ 177 പേരുമാണ് നീരിക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 1214 സാമ്പിളുകള്‍ പരിശോധനക്കയച്ചു.

പുതൂതായി 37 പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. 362 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 21 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 128 പേരാണ് കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

കോവിഡ് 19: വാട്‌സ്‌ആപ്പിലൂടെ പരാതി അറിയിക്കാം

കാസര്‍കോട്: ജില്ലയിലെ കോവിഡ് 19 സംബന്ധമായ എല്ലാ പരാതികളും പൊതുജനങ്ങള്‍ക്ക് 6282233268 എന്ന വാട്സ് അപ്പ് നമ്പറിലേക്ക് സന്ദേശമയി അയക്കാം. എല്ലാ പരാതികളും സ്പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ നിരീക്ഷിക്കും.