തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘര്‍ഷവും ഒഴിവാക്കി അവരെ മാനസിക ഉല്ലാസത്തോടെ കഴിയാന്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.

സാംസ്‌കാരിക വകുപ്പിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്‍ വിവിധ സാംസ്‌കാരിക മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാലിറ്റി ടെലിഫിലിം മേക്കിംഗ്, മൈ ബുക്ക്, തിയേറ്റര്‍, ഒന്നുപാടാമോ, ഡബ്‌സ്മാഷ്, കവിത, കഥ, രുചിക്കൂട്ട്, ചിത്ര-ശില്‍പ കൈവേലകള്‍, മുത്തശ്ശിക്കഥ, പൂന്തോട്ടം, പെറ്റ്‌സ് എന്നീ വിഷയങ്ങളിലുള്ള രണ്ട് മുതല്‍ മൂന്ന് മിനുട്ട് വരെയുള്ള സൃഷ്ടികള്‍ തയ്യാറാക്കി അയക്കാം. ഏപ്രില്‍ 20 നുള്ളില്‍ bharathbhavankerala@gmail. com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.