കൊല്ലം: കൊല്ലം പത്തനാപുരത്തെ ആശുപത്രിയില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി തങ്കത്തെയാണ് കണ്ടെത്തിയത്. തിരച്ചിലിനിടെ വാഴപ്പാറ കനാലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

പനിയും ചുമയും ഉള്ളതിനാല്‍ ഇന്നലെ മുതല്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു.

അതിനിടെ, കൊല്ലത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ആഴക്കടലില്‍ മല്‍സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ പിടികൂടി. ഒരു മാസമായി കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന 35 പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലം നീണ്ടകര കോസ്റ്റല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരെ 28 ദിവസം നിരീക്ഷത്തിലാക്കും.