ജനീവ: കോവിഡ് വൈറസ് വ്യാപനം ആശങ്കകൾ വർധിപ്പിച്ച് മുന്നോട്ട് പോകവേ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി മാറ്റിവച്ചു. അടുത്ത വർഷത്തേക്കാണ് ഉച്ചകോടി മാറ്റിയത്.
സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ 2020 നവംബറിലായിരുന്നു ഉച്ചകോടി നടത്താൻ നിശ്ചയിച്ചിരുന്നത്. അതേസമയം, ഉച്ചകോടിയുടെ പുതുക്കിയ തീയതി വ്യക്തമാക്കിയിട്ടില്ല.